NRI
ഡബ്ലിൻ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് ആദരിക്കുന്നു.
ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരും വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരും ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുമ്പായി താഴെ പറയുന്ന വാട്ട്സ്ആപ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ലിങ്ക് വിൻസ്റ്റാർ: 085 166 7794.
NRI
ഹൂസ്റ്റണ്: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണിന്റെ (എംഎംജിഎച്ച്) ആഭിമുഖ്യത്തില് വൈവിധ്യമാര്ന്ന പരിപാടികളോടെ ഓണാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ബുഷ്റ മനക്കട്ടിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റി ടീമിന്റെയും നേതൃത്വത്തില് നടന്ന ആഘോഷ പരിപാടികളില് നിരവധി പ്രവാസികള് പങ്കെടുത്തു.
പ്രശസ്ത നര്ത്തകി ഡോ. സുനന്ദ നായര് ചടങ്ങില് മുഖ്യാതിഥിയായി പങ്കെടുത്തു. ജഡ്ജ് സുരേന്ദ്രന് പട്ടേല്, ജഡ്ജ് ജൂലി മാത്യു, ക്യാപ്റ്റന് മനു പൂപ്പാറയില്, മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണ് (മാഗ്) പ്രസിഡന്റ് റോയ് മാത്യു എന്നിവരുള്പ്പെടെ സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര് ചടങ്ങില് വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
മനോഹരമായ അത്തപ്പൂക്കളവും ആവേശം നിറഞ്ഞ ചെണ്ടമേളവും കൊച്ചു കലാകാരന്മാരുടെ പുലിക്കളിയും ആഘോഷങ്ങള്ക്ക് ഗംഭീര തുടക്കം കുറിച്ചു. കേരളീയ പാരമ്പര്യം വിളിച്ചോതി വിവിധ തരം കറികളും പായസങ്ങളും ഉള്പ്പെടെയുള്ള ഓണസദ്യ ആഘോഷങ്ങള്ക്ക് മാറ്റു കൂട്ടി.
NRI
ബോൺ: പ്രവാസഭൂമിയിൽ സീറോമലങ്കര സഭയുടെ പാരമ്പര്യവും വിശ്വാസ ചൈതന്യവും വിളിച്ചോതി സീറോമലങ്കര കത്തോലിക്കാ സഭയുടെ 96-ാമത് പുനരൈക്യ വാർഷിക ദിനാഘോഷങ്ങൾക്ക് (96th Reunion Day Celebrations) ജർമനിയിലെ ബോൺ നഗരം വേദിയാകുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ആഘോഷപരിപാടികൾക്ക് തുടക്കമാകും. യൂറോപ്പിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസിന്റെ സാന്നിധ്യവും നേതൃത്വവുമാണ് ഇത്തവണത്തെ പുനരൈക്യ ദിനാഘോഷങ്ങളുടെ പ്രധാന സവിശേഷത.
സീറോമലങ്കര കത്തോലിക് ചർച്ച് ജർമനി റീജിയണൽ പാസ്റ്ററൽ കൗൺസിലിന്റെ (Pastoral Council Germany) മേൽനോട്ടത്തിൽ, ബോണിലെ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവക സമൂഹവും കമ്മിറ്റിയുമാണ് (St. Thomas Malankarische Katholische Gemeinde & Komitee, Bonn) ഈ ചരിത്ര സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.
വേദിയും സമയക്രമവും
തീയതി: 2026 സെപ്റ്റംബർ 27, ഞായർ. സമയം: ഉച്ചകഴിഞ്ഞ് 2 മണി (14:00 CET). വേദി: ഹൈലിഗ് ഗൈസ്റ്റ് കിർഷെ (Hl. Geist Kirche), Kiefernweg 22, 53127 Bonn. സംഘാടനം: സീറോമലങ്കര കത്തോലിക് ചർച്ച് - റീജിയൻ ഡച്ച്ലാൻഡ് (പാസ്റ്ററൽ കൗൺസിൽ).
ആത്മീയ നേതൃത്വവും അനുഗ്രഹാശിസുകളും
യൂറോപ്പിലെ വിശ്വാസികളുടെ അജപാലന ചുമതല വഹിക്കുന്ന അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസിന്റെ സാന്നിധ്യം പ്രവാസി സമൂഹത്തിന് വലിയ ആത്മീയ ഉണർവേകും.
ജർമനിയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈദികരും സമർപ്പിതരും വിശ്വാസികളും ഒത്തുചേരുന്ന ഈ മഹാസംഗമത്തിൽ വിപുലമായ വിശുദ്ധ കുർബാനയും പുനരൈക്യ സന്ദേശവും പൊതുസമ്മേളനവും ഉണ്ടായിരിക്കും.
ദൈവദാസൻ മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 96 വർഷത്തെ അനുഗ്രഹീത നാളുകൾ സ്മരിക്കുന്ന സമ്മേളനത്തിന് പ്രവാസലോകത്ത് സഭയുടെ ഐക്യവും കൂട്ടായ്മയും നവതലമുറയിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ വാർഷികാഘോഷത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
Kerala
തൃശൂര്: കൊടകര സഹൃദയ കോളജ് ഓഫ് എൻജിനിയറിംഗ് ആന്ഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങള്ക്കു നാളെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 2.30ന് മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ബിഷപ് മാര് പോളി കണ്ണൂക്കാടന് അധ്യക്ഷനാകും. രജത ജൂബിലി ബ്രാന്ഡ് ഐഡന്റിറ്റി കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രകാശിപ്പിക്കും. മന്ത്രി റോജി എം. ജോണ് അക്കാദമിക് പ്രോഗ്രാമുകള് പ്രഖ്യാപിക്കും.
പുതിയ സ്പോര്ട്സ് കോംപ്ലക്സ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി രജത ജൂബിലി പുരസ്കാര വിതരണവും കെടിയു വൈസ് ചാൻസലർ ഡോ. സിസ തോമസ് സ്മാര്ട്ട് കേരള ഹാക്കത്തണ് പ്രഖ്യാപനവും കെ. രാജൻ എംഎൽഎ സഹൃദയം ഹൗസിംഗ് പ്രോജക്്ട് ഉദ്ഘാടനവും തോമസ് ഉണ്ണിയാടൻ എംഎൽഎ സ്കൂള് അഡോപ്ഷന് പ്രോഗ്രാമിന്റെ ഉദ്ഘാടനവും നിർവഹിക്കും.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശേരി ഗ്രാമി വിഷന് പ്രോജക്്ടും, സെലെർഎസ്സിഇടി ഇആർപി സൊലൂഷൻ അഞ്ജന രാജേന്ദ്രനും പ്രകാശനം ചെയ്യും. പിടിഡബ്ള്യുഎ പ്രതിനിധി എ.സി. വർഗീസ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. വിദ്യാഭ്യാസം, സ്പോർട്സ്, അടിസ്ഥാനസൗകര്യവികസനം, പാർപ്പിടനിർമാണം തുടങ്ങി വിവിധ ജനക്ഷേമപദ്ധതികളാണ് ജൂബിലി വർഷത്തിൽ കാമ്പസിലും പൊതുസമൂഹത്തിലുമായി നടപ്പാക്കുന്നത്.
ഐഇഡിസി സമ്മിറ്റ്
കേരള സ്റ്റാര്ട്ടപ്പ് മിഷന്റെ നേതൃത്വത്തില് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്നവേഷന് ആന്ഡ് എന്റര്പ്രണര്ഷിപ് ഡെവലപ്മെന്റ് സെന്ററുകള് വഴി സംഘടിപ്പിക്കുന്ന ഐഇഡിസി സമ്മിറ്റ് 28, 29 തീയതികളില് കോളജിൽ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണു പരിപാടി സംഘടിപ്പിക്കുന്നത്. ഭാവിക്ക് അപ്പുറമുള്ള നവീകരണം എന്ന പ്രമേയത്തില് നടക്കുന്ന സമ്മിറ്റിനു മുന്നോടിയായി നാളെ രജത ജൂബിലി ഉദ്ഘാടനച്ചടങ്ങിനുശേഷം വിംഗ്സ് ഓഫ് ചേഞ്ച് എന്ന വിഷയത്തില് റൗണ്ട് ടേബിള് ചര്ച്ച നടക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന്, മന്ത്രിമാരായ റോജി എം. ജോണ്, ഒ.ജെ. ജനീഷ്, കെടിയു വൈസ് ചാന്സലര് ഡോ. സിസ തോമസ്, കേരള സ്റ്റാര്ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക എന്നിവര് പങ്കെടുക്കും.
വിദ്യാര്ഥികളും യുവസംരംഭകരുമടക്കം പതിനായിരത്തിലധികംപേരാണ് സമ്മിറ്റില് പങ്കെടുക്കുക. 250ലധികം സ്റ്റാര്ട്ടപ്പുകളുടെയും 5000ത്തിലധികം ആശയങ്ങളുടെയും പ്രദര്ശനമുണ്ടാകും. ചര്ച്ചകള്, സാങ്കേതിക പഠന സെഷനുകള്, ഇന്വെസ്റ്റര് നെറ്റ്വർക്കിംഗ്, പ്രോ ഷോ എന്നിവയുണ്ടാകും.
പത്രസമ്മേളനത്തിൽ കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ഡോ. ആന്റോ ചുങ്കത്ത്, പ്രിന്സിപ്പല് ഡോ. എസ്. രാംകുമാര്, ഡോ. ജിസ് പോള്, ആദര്ശ്, ജിബിന് ജോസ് എന്നിവർ പങ്കെടുത്തു.
District News
കല്ലമ്പലം: ശിവഗിരി ശ്രീനാരായണ കോളജിലെ ഇക്കണോമിക്സ് വിഭാഗത്തിലെ 1975 -78 ബാച്ചിന്റെ (ഉണർവ്) വിദ്യാർഥി കൂട്ടായ്മയുടെ വാർഷികാഘോഷവും കുടുംബസംഗമവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. സലിം അധ്യക്ഷത വഹിച്ചു.
എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും പൂർവവിദ്യാർഥി സംഘടന രക്ഷാധികാരിയുമായ എസ്.ആർ.എം. അജി, മലയാള വിഭാഗം അധ്യാപകൻ പി.കെ. സുമേഷ്, എക്കണോമിക്സ് വിഭാഗം അധ്യാപിക അനിലകുമാരി, ഉണർവ് കൂട്ടായ്മയുടെ സെക്രട്ടറി ജി. പ്രഫുല്ലചന്ദ്രൻ, അഡ്വ. പി.സി. സുരേഷ്, കെ.എൻ. സാംസൺ, കെ. രാജേന്ദ്രൻ നായർ, വി. അശോകൻ എന്നിവർ പ്രസംഗിച്ചു
District News
തിരുവനന്തപുരം: ഋഷിമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും വാർഷിക പൊതുയോഗവും ഋഷിമംഗലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് അധ്യക്ഷത വഹിച്ചു. പി.എസ്. സരോജം സ്വാഗതം പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. വഞ്ചിയൂർ വാർഡ് കൗൺസിലർ വഞ്ചിയൂർ പി. ബാബു, ക്ഷേത്രകമ്മിറ്റി സെക്രട്ടറി രവീന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ടി. തോമസ് - പ്രസിഡന്റ്, ഡോ.ബി.ബാലചന്ദ്രൻ നായർ- വൈസ് പ്രസിഡന്റ്, പി.എസ്.സരോജം - സെക്രട്ടറി, സി. കരുണാകരൻ നായർ ജോയിന്റ് സെക്രട്ടറി, ഡോ. അനുപമ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
District News
തൊടുപുഴ: കേരള ഹോട്ടല് ആൻഡ് റസ്റ്ററന്റ് അസോസിയേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില് വിപുലമായ രീതിയില് ഓണാഘോഷം നടത്തി. ആലപ്പുഴ കാവാലം പാഡിഗ്രൗ റിസോര്ട്ടില് നടന്ന ആഘോഷത്തില് തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ഗിരീഷ്കുമാര് അധ്യക്ഷത വഹിച്ചു.
കെഎച്ച്ആര്എ സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഗിന്നസ് വേള്ഡ് റിക്കാര്ഡ് കരസ്ഥമാക്കിയ ജോസ് പൊറ്റാസ്, കാവാലം പഞ്ചായത്ത് മെംബര് ശ്യാം എന്നിവര് മുഖ്യാതിഥികളായിരുന്നു.
കുട്ടികള്ക്കുള്ള കായിക മത്സരങ്ങള് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി മായ സുനിലും മുതിര്ന്നവര്ക്കുള്ള കായിക മത്സരങ്ങള് ബേക്കേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്് ജോസ് മരിയയും ഉദ്ഘാടനം ചെയ്തു. ഷിബു ഐശ്വര്യ, വി.കെ. രാജീവ്, മാത്യു സോണിക്, ദര്ശന പ്രവീണ്, ആദിത്യ വിശ്വംഭരന്, പ്രവീണ് വാസുദേവ്, കെ.എസ്. കൊന്താല എന്നിവര് പ്രസംഗിച്ചു.
Kerala
കൊല്ലം: ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി അനുവദിച്ച് സംസ്ഥാന സർക്കാർ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകൾക്കാണ് ബുധനാഴ്ച ( സെപ്റ്റംബർ 23-ന്) പ്രാദേശിക അവധി അനുവദിച്ചത്.
കായംകുളം എംഎൽഎയും എക്സൈസ്-സഹകരണ വകുപ്പ് മന്ത്രിയുമായ എം. ലിജുവിന്റെ ഇടപെടലിനെ തുടർന്നാണ് മുഖ്യമന്ത്രി അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും തടസമില്ലാതെ നടത്തുന്നതിനായി കൃഷ്ണപുരത്തെ 19 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി യുജി കേബിളുകൾ സ്ഥാപിക്കുന്ന നിർമാണ പ്രവർത്തനങ്ങളും മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൂർത്തിയായി വരികയാണ്.
കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് ദേശീയപാത 66 ൽ സെപ്റ്റംബർ 23 ന് രാവിലെ ആറ് മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങളും കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും കായംകുളം കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കെപി റോഡിൽ പ്രവേശിച്ച് ചാരുംമൂട്-ചക്കുവള്ളി-ഭരണിക്കാവ്-ശാസ്താംകോട്ട-കെ.എം.എം.എൽ വഴി കൊല്ലം ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കരുനാഗപ്പള്ളിയിൽ ലാലാജി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പണിക്കർ കടവ് പാലം വഴി തിരദേശ റോഡിൽ കൂടി അഴീക്കൽ എത്തി വലിയ അഴീക്കൽ പാലം വഴി കായംകുളം ആലപ്പുഴ ഭാഗത്തേക്ക് പോകാവുന്നതാണ്.
തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന ലോങ് ചെയ്സ്, കണ്ടെയ്നർ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ ആശ്രാമം ഗ്രൗണ്ടിൽ പാർക്ക് ചെയ്ത ശേഷം ഗതാഗത നിയന്ത്രണം തീരുന്ന മുറയ്ക്ക് യാത്ര തുടരേണ്ടതാണ്. ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും, പൊലിസ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കൊല്ലം സിറ്റി പൊലിസ് കമ്മീഷണർ അഭ്യർഥിച്ചു.
NRI
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ഓണാഘോഷമായ "പൊന്നോണം 2026' വിപുലമായ ജനപങ്കാളിത്തത്തോടെ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടന്നു. സമാജം പ്രവർത്തനോദ്ഘാടനവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ഏകദേശം 4000-ഓളം പേർ പങ്കെടുത്ത ഓണസദ്യയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായത്. കേരള ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.
സമാജം രക്ഷാധികാരിയും ജമിനി ബിൽഡിംഗ് മെറ്റീരിയൽസ് മാനേജിംഗ് ഡയറക്ടറുമായ ഗണേഷ് ബാബു ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി.ടി. റഫീഖ്, ട്രഷറർ അനീഷ് മോൻ, വൈസ് പ്രസിഡന്റ് നസീർ പെരുമ്പാവൂർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ, ജോയിന്റ് സെക്രട്ടറി അനുപ എന്നിവർ സംസാരിച്ചു.
NRI
കുവൈറ്റ് സിറ്റി: മലങ്കര കൾച്ചറൽ അസോസിയേഷൻ (എംസിഎ - കുവൈറ്റ്) സംഘടിപ്പിച്ച പ്രഥമ ഓണാഘോഷം ഫർവാനിയ ഷെഫ് നൗഷാദ് റസ്റ്ററന്റിൽ വച്ച് "ഒന്നിച്ചൊരോണം 2026' എന്ന പേരിൽ നടന്നു.
സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമുയർത്തിയ ആഘോഷത്തിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.
മാവേലി വരവേൽപ്പ് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും നടന്നു. ശേഷം പ്രാർഥനാഗാനത്തോടെ ആരംഭിച്ച പൊതുസമ്മേളന ചടങ്ങിൽ കുവൈറ്റ് ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
തുടർന്ന് എംസിഎ ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ഇടവക ദിനാഘോഷം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പാൾ പ്രഫ. സൂസൻ ഏലിയാസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
വികാരി റവ. ഫാ. ജോയ്സൺ തോമസ്, സി.ഐ. ഐപ്പ്, സാബു എബ്രഹാം, ഷാജി ജോർജ്, ഷാജി ഫിലിപ്പ് കടവിൽ, ചെറിയാൻ ബേബി എന്നിവർ പങ്കെടുത്തു.
NRI
കണക്ടിക്കട്ട്: സതേൺ കണക്ടിക്കട്ടിലെ മലയാളി അസോസിയേഷൻ (MASCONN) ഓണം ആഘോഷിച്ചു. കണക്ടിക്കട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് മലയാളി സുഹൃത്തുക്കൾ ആഘോത്തിൽ പങ്കുചേർന്നു. സ്ട്രാറ്റ്ഫോർഡിലെ ഫ്ലഡ് മിഡിൽ സ്കൂളിലാണ് പരിപാടി നടന്നത്.
പ്രസിഡന്റ് ജയ ജിബിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ രശ്മി പാറക്കൽ, ജോ കളരിക്കൽ, സെക്രട്ടറി ദീപ കേലോത്ത്, ജോയിന്റ് സെക്രട്ടറി ജൂലി ജെയിംസ്, ട്രഷറർ രഞ്ജിത്ത് എസ്. പിള്ള, ജോയിന്റ് ട്രഷറർ ജോബിൻ ജോർജ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, വോളണ്ടിയർമാർ, യൂത്ത് ലീഡേഴ്സ്, സമൂഹാംഗങ്ങൾ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
മനോഹരമായി അലങ്കരിച്ച പൂക്കളം, പരമ്പരാഗത കേരള അലങ്കാരങ്ങൾ, നിലവിളക്ക് കൊളുത്തൽ എന്നിവയോടെയുള്ള വർണാഭമായ ചടങ്ങോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. പരമ്പരാഗത കേരള വസ്ത്രം ധരിച്ച കുടുംബങ്ങൾ നാട്ടിലെ ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചു.
പ്രസിഡന്റ് ജയ ജിബി സദസിനെ സ്വാഗതം ചെയ്യുകയും മാതൃരാജ്യത്ത് നിന്ന് മാറി താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനൊപ്പം സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. 18 വർഷം സംഘടനയുടെ നേതൃത്വത്തിന് കീഴിൽ MASCONN നടത്തിയ നിരവധി സംരംഭങ്ങൾ അവർ എടുത്തുപറഞ്ഞു.
പരിപാടിയിലെ പ്രധാന ആകർഷണം മാവേലി ഘോഷയാത്രയായിരുന്നു. വാദ്യ ഘോഷങ്ങൾ, കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചും പൂക്കളേന്തിയുമെത്തിയ കുട്ടികൾ, സ്ത്രീകൾ, സമൂഹാംഗങ്ങൾ എന്നിവരുടെയും അകമ്പടിയോടെ മലയാളത്തിന്റെ ഇതിഹാസ ഭരണാധികാരിയായ മഹാബലി തമ്പുരാൻ സ്മരണീയമായ പ്രവേശനം നടത്തി.
ഘോഷയാത്രയെ തുടർന്ന് മാവേലിയുടെ പരമ്പരാഗത ഓണ സന്ദേശം, ആഘോഷത്തിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളിൽ ഒന്നായിരുന്നു. കണക്ടിക്കട്ട് സ്റ്റേറ്റ് സെനറ്റർ സുജാത ഗാഡ്കർ-വിൽകോക്സ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യം പരിപാടിയെ ധന്യമാക്കി.
സമൂഹ നിർമാണത്തിനും സാംസ്കാരിക സംരക്ഷണത്തിനുമുള്ള MASCONN-ന്റെ സമർപ്പണത്തെ അവർ അഭിനന്ദിച്ചു. കണക്ടിക്കട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 74 സ്ത്രീകൾ അവതരിപ്പിച്ച മെഗാ തിരുവാതിര കലാപരമായ മികവിന്റെയും സാംസ്കാരിക ആഘോഷത്തിന്റെയും ഒരു വിരുന്നിനു തുടക്കം കുറിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് വണിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. ജേക്കബ് ജോർജ്, കേരള ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, ഓണാഘോഷ കൺവീനർ എം.കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ. ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ കലാപരിപാടികൾ ആരംഭിച്ചു.
NRI
ഹൂസ്റ്റൺ: തിരുവല്ലയിൽ നിന്ന് എത്തി അവർ ഒന്നിച്ച് കൂടി. നാടിന്റെ കഥകളും ഓർമകളും ഒരുമിച്ചു പങ്കുവച്ചു. ഗൃഹാതുരത്വം നിറഞ്ഞു നിന്ന ആ മനോഹര ദിനത്തിൽ ആട്ടവും പാട്ടും എല്ലാമായി അവർ ഒത്തൊരുമിച്ച് ഓണം കൊണ്ടാടി. അങ്ങനെ സ്റ്റാഫോർഡ് ഒരു കൊച്ചു തിരുവല്ലയായി മാറി.
തിരുവല്ലയുടെ സ്നേഹവും സൗഹൃദവും പൈതൃകവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹൂസ്റ്റൺ മേഖലയിലെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഓണാഘോഷം സ്റ്റാഫോർഡിലെ എപിഎൻഎ മാക്സ് റസ്റ്ററന്റിൽ നടന്നു.
നിശബ്ദ പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമായത്. ഫ്രണ്ട്സ് ഓഫ് തിരുവല്ല സെക്രട്ടറി ഡോ. ജോർജ് കാക്കനാട് സ്വാഗതം പ്രസംഗം നടത്തി.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഒരു സംഘടന മാത്രമല്ല, ഹൂസ്റ്റൺ പ്രദേശത്ത് ജീവിക്കുന്ന അനേകം തിരുവല്ലക്കാരുടെ ഒരു വികാരമാണെന്ന് സ്വാഗതം പ്രസംഗത്തിൽ ഡോ. കാക്കനാട് പറഞ്ഞു.
ഹൂസ്റ്റൺ സമൂഹത്തിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല വളർന്നുവന്നതും സമൂഹത്തിൽ സ്വന്തമായൊരു ഇടം നേടിയതും പ്രസിഡന്റ് സുജാ കോശി അധ്യക്ഷപ്രസംഗത്തിൽ വിശദീകരിച്ചു.
സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയും തിരുവല്ലയിൽ ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും അവർ വിശദീകരിച്ചു.
ചടങ്ങിലെ മുഖ്യാതിഥി ഫാ.ഡോ. ബിന്നി ഫിലിപ്പ് ഓണത്തിന്റെ ആഴമേറിയ ജീവിതസന്ദേശത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
NRI
ബെഡ്ഫോർഡ്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി കൂട്ടായ്മയും സാമൂഹ്യ - സാംസ്കാരിക - ജീവകാരുണ്യ സംഘടനയുമായ ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ (ബിഎംകെഎ) നേതൃത്വം നൽകുന്ന "പൊന്നോണം 2026' ശനിയാഴ്ച നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷത്തോടൊപ്പം ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷന്റെ പതിനഞ്ചാം വാർഷികവും സംയുക്തമായി ബെഡ്ഫോർഡിലെ ബ്രോംഹാം വില്ലേജ് ഹാളിൽ നടക്കും.
ബെഡ്ഫോർഡ് & കെംപ്സ്റ്റൺ പാർലമെന്റ് മെമ്പർ മൊഹമ്മദ് യാസിൻ എംപിയും കൗൺസിലർ ഫൗസീയ, യുക്മ ദേശീയ കമ്മിറ്റി ജോ. സെക്രട്ടറിയും പ്രമുഖ സംഗീത ബ്രാൻഡായ സെവൻ ബീറ്റ്സിന്റെ മുഖ്യ സംഘാടകനുമായ സണ്ണിമോൻ മത്തായി എന്നിവർ ആഘോഷത്തിൽ മുഖ്യാതിഥികളായി പങ്കുചേരും.
District News
മാവേലിക്കര: അഖിലകേരള വിശ്വകര്മ്മ മഹാസഭ 1007-ാം നമ്പര് ചെട്ടികുളങ്ങര തട്ടാരമ്പലം ശാഖയുടെ നേതൃത്വത്തില് വിശ്വര്മ്മദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രപസിഡന്റ് എ. മഹേന്ദ്രന് ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് ഡി. സുരേഷ്കുമാര് അധ്യക്ഷത വഹിച്ചു. വിശ്വബ്രാഹ്മണ ആചാര്യ സമിതി സംസ്ഥാന പ്രസിഡന്റ് ആചാര്യ കെ.ബി. സുരേഷ്ഞീയൂര് മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്. സുരേഷ്, മാവേലിക്കര നഗരസഭ വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്പേഴ്സണ് ചിത്രാമ്മാൾ, ആലപ്പുഴ ജില്ലപ്രസിഡന്റ് എല്. രാജന്, ജെ. ഉഷാകുമാരി, പി. രാജപ്പൻ, പി. ദിലീപ്കുമാര്, അജിത്ത് പാര്ത്ഥൻ, കെ.ജി. അശോക് കുമാർ, ഉമ വേണുഗോപാല്, എൻ. സുരേന്ദ്രനാചാരി, ആര്. രതീഷ് എന്നിവര് പ്രസംഗിച്ചു.
NRI
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ (അൻറിയ) അബുദാബിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം "ഓണനിറവ് 2026' വൈവിധ്യമാർന്ന കലാ - സാംസ്കാരിക പരിപാടികളോടെയും മത്സരങ്ങളോടെയും ശ്രദ്ധേയമായി.
ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും സജീവമായി പങ്കെടുത്തു. വിവിധ പ്രായവിഭാഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരങ്ങൾക്കു പിന്നാലെ കേരളത്തിന്റെ ഓണപ്പാരമ്പര്യം വിളിച്ചോതുന്ന മാവേലി എഴുന്നള്ളത്ത് ആഘോഷത്തിന് മാറ്റുകൂട്ടി.
പ്രസിഡന്റ് ലതീഷ് ചുള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായ സത്വ ആയുർവേദയുടെ സിഇഒ ഗോപിക ആനന്ദ് ഉദ്ഘാടനം ചെയ്തു.
കൺവീനർ അനിൽ അഗസ്റ്റി, വൈസ് പ്രസിഡന്റ് ഫിമി റിജു, ജോയിന്റ് സെക്രട്ടറി ഷാജു വർഗീസ്, ജോയിന്റ് ട്രഷറർ മാർട്ടിൻ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഓണം - ജൂബിലി ആഘോഷങ്ങൾ നവ്യാനുഭവമായി. 1500-ൽ പരം കുടുംബങ്ങളിൽ നിന്നുള്ള നാലായിരത്തിലധികം അംഗങ്ങളെ ഒരുകുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി ഡാളസ് മലയാളികളുടെ ചരിത്രത്തിലെ തിളക്കമാർന്ന ഏടായി മാറി.
ലൂയിസ്വില്ലയിലെ വിസ്റ്റാ റിഡ്ജ് മാളിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഈ മഹാസംഗമത്തിന്റെ വിജയം ഉറപ്പാക്കിയത്.
കൃത്യമായ സമയക്രമം പാലിച്ചും നടത്തിയ ആറു മണിക്കൂർ നീണ്ട പരിപാടികൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. സോസിയേഷൻ ഭാരവാഹികളുടെയും താലിപ്പൂ അണിഞ്ഞ വനിതകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മാവേലി എഴുന്നള്ളിയെത്തിയപ്പോൾ പ്രവാസികളുടെ മനസ്സിൽ നാടിന്റെ ഗൃഹാതുരത്വമുണരുന്ന ഓർമകൾ തെളിഞ്ഞു.
NRI
റോം: ലോകത്തിന്റെ വിവിധ കോണുകളിൽ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ, പ്രവാസത്തിലും മായാത്ത മലയാളിത്തത്തിന്റെ നറുമണം പടർത്തി ഇറ്റലിയുടെ തലസ്ഥാന നഗരിയായ റോമിൽ ഫ്രണ്ട്സ് റോമാ 2020 സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി.
വിയാ ജുസെപ്പെ മറെല്ലോയിലെ ഹാളിലാണ് നൂറുകണക്കിന് പ്രവാസികളെ സാക്ഷിയാക്കി വിപുലമായ ആഘോഷ പരിപാടികൾ നടന്നത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ആഘോഷങ്ങൾക്ക് പ്രഫ.ഡോ. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ ഭദ്രദീപം തെളിയിച്ച് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തിന്റെ ഏതു കോണിലായാലും ഒരുമിച്ചുകൂടാനും സംസ്കാരം കാത്തുസൂക്ഷിക്കാനും സന്തോഷങ്ങൾ പങ്കുവയ്ക്കാനും കഴിയുന്നത് മലയാളികളുടെ സവിശേഷമായ ഒരുമയുടെ തെളിവാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോസ് ഫിലിപ്പ് ഓർമിപ്പിച്ചു.
സമ്മേളനത്തിൽ എ.സി. സ്റ്റീഫൻ, ടെന്നിസ് ചിറപ്പണത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ പ്രസിഡന്റ് ബെന്നി മുണ്ടക്കൽ, സെക്രട്ടറി ജോമോൻ കുന്നിശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തനത് കേരളീയ വേഷഭൂഷാദികളോടെ സിറിയക് മാവേലി മന്നനായി വേദിയിലെത്തിയത് സദസ്സിന് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയായി. കുട്ടികളും മുതിർന്നവരും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
NRI
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് ഗോൾഡീസ് മീറ്റ് 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ഡെസ് പ്ലെയിൻസിലെ കെസിഎസ് കമ്മ്യൂണിറ്റി സെന്ററിൽ ആവേശപൂർവ്വം സംഘടിപ്പിച്ചു.
അമ്പതിലധികം ഗോൾഡീസ് അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം ഓണത്തിന്റെ സന്തോഷവും സൗഹൃദവും ഒരുമയും പങ്കുവെച്ച മനോഹരമായ വേദിയായി.
പരമ്പരാഗത ഓണസദ്യയോടൊപ്പം അംഗങ്ങൾ തങ്ങളുടെ ഓർമ്മകളിലെ ഓണക്കാല അനുഭവങ്ങൾ പങ്കുവെക്കുകയും പരമ്പരാഗത ഓണപ്പാട്ടുകൾ ആലപിക്കുകയും ചെയ്തു. ഒരുമിച്ചിരുന്ന് സദ്യ ആസ്വദിക്കുകയും പഴയ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തപ്പോൾ സംഗമം ഏറെ ഹൃദ്യമായി മാറി.
വിരമിക്കൽ ജീവിതത്തിലെ അനുഭവങ്ങളും ഈ ജീവിതഘട്ടം കൂടുതൽ സന്തോഷകരവും സംതൃപ്തികരവും അർത്ഥവത്തുമാക്കുന്നതിനുള്ള ആശയങ്ങളും അംഗങ്ങൾ പരസ്പരം പങ്കുവെച്ചു. ജീവിതാനുഭവങ്ങളുടെയും സൗഹൃദത്തിന്റെയും ശക്തമായ ബന്ധമാണ് ഈ ചർച്ചകളിലൂടെ പ്രകടമായത്.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു സാമ്പത്തിക ഉപദേഷ്ടാക്കളായ റെൻജി തോമസും സോഫി പുത്തൻപുരയിലും നടത്തിയ വിജ്ഞാനപ്രദമായ ക്ലാസ്. റിട്ടയർമെന്റ് ഫണ്ടുകൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചുള്ള അവരുടെ അവതരണം അംഗങ്ങൾക്ക് ഏറെ പ്രയോജനകരവും ആസ്വാദ്യകരവുമായിരുന്നു.
കുര്യൻ നെല്ലാമറ്റം, മാത്യു കുളങ്ങര, ജെയിംസ് മണിമല, ഫിലിപ്പ് ഏലക്കാട്ടിൽ എന്നിവരായ ഗോൾഡീസ് കോർഡിനേറ്റർമാരുടെ മികച്ച ഏകോപനത്തിലൂടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.
കെസിഎസ് ട്രഷറർ ടീന നെടുവമ്പുഴയും പരിപാടിയിൽ പങ്കെടുത്തു. ഗോൾഡീസ് മീറ്റ് അംഗങ്ങൾക്കിടയിലെ ഒരുമയും സൗഹാർദ്ദവും ഐക്യവും പ്രകടമാക്കിയ അതിമനോഹരമായ സംഗമമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: മാര് ബസേലിയോസ് കോളജ് ഓഫ് എന്ജിനിയറിംഗ് ആന്ഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് ഗവര്ണര് രാജേന്ദ്ര അര്ലേക്കര് ഉദ്ഘാടനം ചെയ്യും.
കോളജിലെ ഒളിമ്പിയ ഓഡിറ്റോറിയത്തില് സംഘടിപ്പിക്കുന്ന പരിപാടിയില് മലങ്കര കത്തോലിക്കാ സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
മന്ത്രി കെ. മുരളീധരന്, ഉന്നത വിദ്യാഭ്യാസ കൗണ്സില് വൈസ് ചെയര്പേഴ്സണ് ഡോ.എസ്. അച്യുത് ശങ്കര് തുടങ്ങിയവര് പങ്കെടുക്കും.
District News
ചേര്ത്തല: കെവിഎം കോളജ് ഓഫ് ഫിസിയോതെറാപ്പിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെ ആഘോഷിച്ചു.
പ്രഫ.എം.കെ. രാജില, പ്രഫ.ആർ. രേജീഷ്കുമാറും, മേഘ എന്നിവര് വിവിധ വിഷയങ്ങളില് ക്ലാസുകള് നയിച്ചു. ഹൃദയാരോഗ്യത്തിൽ ഫിസിയോതെറാപ്പിയുടെ പങ്ക് എന്ന പ്രമേയത്തില് വിവിധ ബോധവത്കരണവും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകർക്കും ജീവനക്കാർക്കുമായി കാർഡിയാക് ഫിറ്റ്നസ് പ്രോഗ്രാമും സംഘടിപ്പിച്ചു.
District News
കോയമ്പത്തൂർ: സായിബാബ കോളനി ഭാരതി പാർക്ക് റോഡിലുള്ള ലിസ്യൂ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രിൻസിപ്പൽ ഫാ. ആൻസൺ പനങ്ങാടന്റെ മാർഗനിർദേശപ്രകാരം സ്കൂൾ പോർട്ട്ഫോളിയോ അംഗങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
കറസ്പോണ്ടന്റ് ഫാ. തോമസ് അറക്കൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർഥികൾ അധ്യാപകർക്ക് ഉപഹാരങ്ങളും പൂച്ചെടികളും നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഫാ. ആൽസൺ പനങ്ങാടൻ അധ്യാപകർക്കായി സമർപ്പിച്ച് ആലപിച്ച ഗാനം ചടങ്ങിനു മാറ്റുകൂട്ടി.
NRI
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലം വെള്ളിയാഴ്ച മഹാവീർ എൻക്ലേവ് ദ്വാരക അയ്യപ്പക്ഷേത്രത്തിൽ വച്ച് ഭജന ഉറിയടി, ഗോപികാനൃത്തം, പ്രഭാഷണം, ദിവസ പൂജ തുടങ്ങി പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു.
ആഘോഷത്തിന്റെ ഭാഗമായി ഡോ. ശിവപ്രസാദ്, സഹരക്ഷാധികാരി, ബാലഗോകുലം ഡൽഹി എൻസിആർ & ഡൽഹി യൂണിവേഴ്സിറ്റി മലയാള വിഭാഗം മേധാവി, ജന്മാഷ്ടമി സന്ദേശം നൽകി ശ്രീകൃഷ്ണ അവതാരം ജനനം മുതൽ മരണം വരെയുള്ള ഓരോ കാലഘട്ടവും ഒരാളുടെ ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി താരതമ്യം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി.
കൃഷ്ണ - രാധാ വേഷമിട്ട കുഞ്ഞുങ്ങളുടെ നൃത്തത്തിന്റെ അകമ്പടിയോടെയുള്ള ശോഭ യാത്രയിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും 100 ലേറെ പേർ പങ്കെടുത്തുകൊണ്ട് ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷം അവിസ്മരണീയമാക്കി.
ചടങ്ങുകൾക്ക് ആഘോഷ പ്രമുഖ് സി. രാമചന്ദ്രൻ നായർ, ബാലഗോകുലം അദ്യക്ഷ ലഞ്ചു വിനോദ്, കാര്യദർശി കെ.സി. സുശീൽ, ട്രഷറർ പി. വിപിൻദാസ്, ബാലമിത്രം സ്മിത അനീഷ്, ഭഗിനി പ്രമുഖ് ധന്യ വിപിൻ തുടങ്ങിയവർ നേതൃത്വം നൽകി.
അതിന് ശേഷം ജന്മാഷ്ടമി സദ്യയോടെ ചടങ്ങുകൾ സമാപിച്ചു.
District News
ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ സുദിനമായ ഇന്ന് ക്ഷേത്രസന്നിധി ആഘോഷലഹരിയിൽ. അഷ്ടമി രോഹിണിക്ക് ദർശനത്തിനും പിറന്നാൾസദ്യക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കണ്ണനെ ഒരു നോക്കുകണ്ട് അനുഗ്രഹം വാങ്ങാൻ പതിനായിരങ്ങളാണു ക്ഷേത്രസന്നിധിയിലെത്തുക. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷവരവുകളും ക്ഷേത്രസന്നിധിയിലെത്തിച്ചേരും. ക്ഷേത്രത്തിൽ രാവിലെയും ഉച്ചയ്ക്കുശേഷവും കാഴ്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും ഉണ്ടാകും. മൂന്നുനേരവും ഗുരുവായൂരപ്പൻ അതിവിശേഷ സ്വർണക്കോലത്തിലാണ് എഴുന്നെള്ളുക.
ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വിഭവസമൃദ്ധമായ പിറന്നാൾസദ്യയും നൽകും. 40000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. രാവിലെ ഒന്പതുമുതൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ അന്നലക്ഷ്മി ഹാളിലും അതിനോടുചേർന്ന പന്തലിലും തെക്കുഭാഗത്തെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമാണ് സദ്യ നൽകുക. ഉച്ചയ്ക്കുശേഷം രണ്ടുവരെ വരിയിൽ നിൽക്കുന്നവർക്കു സദ്യ നൽകും. മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ കലാപരിപാടികൾ ഉണ്ടാവും.
രാത്രി ഒന്പതിനു സാംസ്കാരികസമ്മേളനത്തിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാപുരസ്കാരം മന്ത്രി കെ. മുരളീധരൻ സമ്മാനിക്കും. രാവിലെ ഒന്പതിന് നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികൾ മമ്മിയൂർ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.
ഘോഷയാത്ര 10.30നാണ്. ഉച്ചയ്ക്ക് 12നു കിഴക്കേനടയിൽ സമാപിക്കും. പെരുന്തട്ട ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ആഘോഷം രാവിലെ ഒന്പതിനു പെരുന്തട്ട ക്ഷേത്രത്തിൽനിന്ന് ആരംഭിക്കും. നെൻമിനി ബലരാമക്ഷേത്രത്തിന്റെ ഘോഷയാത്ര രാവിലെ ഒന്പതിന് നെൻമിനിയിൽനിന്ന് ആരംഭിച്ച് 10.30നു കിഴക്കേനടയിലെത്തി ദേവസഹോദരസംഗമം നടക്കും. ബാലഗോകുലത്തിന്റെ ഘോഷയാത്ര ഉച്ചകഴിഞ്ഞ് തിരുവെങ്കിടം ക്ഷേത്രസന്നിധിയിൽനിന്ന് ആരംഭിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെത്തും.
സുരക്ഷക്ക് 250 പൊലിസുകാർ; വണ്വേ കർശനമാക്കും
അഷ്ടമിരോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ മൂന്ന് സിഐമാരുടെ നേതൃത്വത്തിൽ 250 പൊലിസുകാർ സുരക്ഷയൊരുക്കും. എൻസിസി, സ്കൗട്ട്, എസ്പിസി തുടങ്ങിയവരും സഹായത്തിനുണ്ടാകും. ഇന്നു പുലർച്ചെ മുതൽ ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ എല്ലാ വാഹനങ്ങൾക്കും വണ്വേ സംവിധാനം ഏർപ്പെടുത്തും. ഇന്നർ-ഒൗട്ടർ റിംഗ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കില്ല. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങൾ പാർക്കിംഗിന് ഉപയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്പോൾ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും.
വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം
അഷ്ടമി രോഹിണി ദിനത്തിൽ പൊതുവരി നിൽക്കുന്നവർക്കു ദർശനം സുഗമമാക്കുന്നതിനായി ഇന്നു വിഐപി- സ്പെഷൽ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തും. പ്രദേശികക്കാർക്കു സാധാരണ നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ ദർശനം നടത്താം.
മുതിർന്ന പൗരൻമാർക്കു രാവിലെ 4.30 മുതൽ 5.30 വരെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയും പ്രത്യേക വരിയുണ്ടാകും.
പുലർച്ചെ പന്ത്രണ്ടരവരെ ക്ഷേത്രനട തുറന്നിരിക്കും
കൃഷ്ണന്റെ പിറന്നാൾദിനമായ ഇന്നു ക്ഷേത്രനട പുലർച്ചെ പന്ത്രണ്ടരവരെ തുറന്നിരിക്കും. രാത്രി വിളക്കെഴുന്നള്ളിപ്പ് തുടങ്ങുന്നതുവരെ ഭക്തർക്കു ദർശനം നടത്താം.
അത്താഴപൂജയ്ക്കുശേഷം രാത്രി 11.30ഓടെയാണു വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുക. വിളക്കെഴുന്നള്ളിപ്പിന് കൊന്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേറ്റും. വിശേഷാൽ ഇടയ്ക്കവാദ്യവും നാദസ്വരവും അകന്പടിയാവും. രാവിലെ കാഴ്ചശീവേലിക്കും കൊന്പൻ ഇന്ദ്രസെൻ സ്വർണക്കോലമേറ്റും.
41000 നെയ്യപ്പം നിവേദിക്കും
അഷ്ടമിരോഹിണിയുടെ പ്രധാന വഴിപാടായ നെയ്യപ്പം ഇന്ന് അത്താഴപ്പൂജയ്ക്കു ഗുരുവായൂരപ്പനു നിവേദിക്കും. 7.25 ലക്ഷം രൂപയ്ക്കുള്ള അപ്പമാണു തയാറാക്കുന്നത്. 41000ത്തിലധികം നെയ്യപ്പമാണു നിവേദിക്കുക. രാവിലെ ഏഴുമുതൽ അപ്പം തയാറാക്കിത്തുടങ്ങും.
ക്ഷേത്രത്തിനുള്ളിൽ തിടപ്പള്ളിയിലും വാതിൽമാടങ്ങളിലുമെല്ലാം അപ്പമുണ്ടാക്കാൻ അടുപ്പൊരുങ്ങും. രാത്രി അത്താഴപ്പൂജക്കുശേഷം അപ്പം ഭക്തർക്കു വിതരണം ചെയ്യും. 10.8 ലക്ഷം രൂപയൂടെ പാൽപായസവും ഇന്നു ഗുരുവായൂരപ്പനു നിവേദിക്കും.
ക്ഷേത്രപ്രവൃത്തിക്ക് 80 കീഴ്ശാന്തിക്കാർ
ശ്രീകൃഷ്ണജയന്തിയായ ഇന്ന് 13 കീഴ്ശാന്തി ഇല്ലങ്ങളിൽനിന്നുള്ള 80 കീഴ്ശാന്തിക്കാർ ക്ഷേത്രപ്രവൃത്തിക്കെത്തും.
ഇന്നു പുലർച്ചെ രണ്ടുമുതൽ ഇവർ ജോലിതുടങ്ങും. പത്തുലക്ഷത്തിലേറെ രൂപയുടെ പാൽപായസം തയാറാക്കലും നെയ്പായസം തയാറാക്കലുമാണ് ആദ്യ ജോലി. രാവിലെ ഏഴു മുതൽ അപ്പം തയാറാക്കിത്തുടങ്ങും. കാഴ്ചശീവേലിക്കും പ്രസാദഉൗട്ടിനും ക്ഷേത്രത്തിനുള്ളിലെ പ്രവൃത്തിയുമെല്ലാമായി പാതിരാത്രിവരെ കർമനിരതരായിരിക്കും.
NRI
ന്യൂജേഴ്സി: ലോകത്തിന്റെ സാംസ്കാരിക സംഗമഭൂമിയായ ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ സെപ്റ്റംബർ 12 ന് സോമർസെറ്റ് ഫ്രാങ്ക്ലിൻ ഹൈസ്കൂളിൽ അരങ്ങേറുന്ന കാൻജിന്റെ മഹത്തായ ഓണാഘോഷങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) സംഘടിപ്പിച്ച ഓണവിളംബരം ശ്രദ്ധേയമായി.
കേരളത്തിന്റെ തനത് സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓണസന്ദേശം ലോകത്തിന്റെ ഹൃദയഭാഗത്തേക്ക് എത്തിച്ച പരിപാടി കാൻജിന്റെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമായി.
കാൻജിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടൈംസ് സ്ക്വയറിൽ ഓണവിളംബരം സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തമായ ടൈംസ് സ്ക്വയറിലെ ഐക്കോണിക് ഡിജിറ്റൽ ബിൽബോർഡുകളിൽ കാൻജിന്റെ ഓണാഘോഷത്തിന്റെ ഫ്ലയർ പ്രദർശിപ്പിച്ചതും പരിപാടിയുടെ പ്രധാന ആകർഷണമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ആളുകൾക്കിടയിൽ കേരളത്തിന്റെ ഓണം സ്വന്തം സാംസ്കാരിക അടയാളങ്ങളോടെ നിറഞ്ഞുനിന്നു.
കേരളത്തിൽ തിരുവോണപ്പുലരിയുടെ വരവറിയിച്ച് നാടും വീടുകളും ഉണരുമ്പോൾ, ന്യൂയോർക്കിന്റെ ഹൃദയത്തിൽ മലയാളികൾ ഒത്തുചേർന്ന് ഓണത്തെ വരവേറ്റത് പ്രവാസി മലയാളികളുടെ കേരളവുമായുള്ള ആത്മബന്ധത്തിന്റെ ശക്തമായ പ്രതീകമായി.
ഭൂമിശാസ്ത്രപരമായ അകലം മറികടന്ന്, കേരളത്തിന്റെ ഓണപ്പാരമ്പര്യം ന്യൂയോർക്ക് നഗരത്തിന്റെ തിരക്കിനിടയിലും അതേ ആവേശത്തോടെ ആഘോഷിക്കപ്പെട്ടു.
പരമ്പരാഗത വേഷവിധാനങ്ങളിൽ എത്തിയ മലയാളി കുടുംബങ്ങളും കുട്ടികളും യുവജനങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. തിരുവാതിരയും വിവിധ നൃത്താവതരണങ്ങളും ടൈംസ് സ്ക്വയറിൽ കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തിന് വർണാഭമായ ദൃശ്യാവിഷ്കാരമായി. ഓണക്കോടിയും കേരളീയ വേഷങ്ങളും അണിഞ്ഞെത്തിയ മലയാളികളുടെ സാന്നിധ്യം ടൈംസ് സ്ക്വയറിനെ വേറിട്ടൊരു ഓണവേദിയാക്കി മാറ്റി.
കാൻജ് പ്രസിഡന്റ് വിജയ് നമ്പ്യാർ, ജനറൽ സെക്രട്ടറി ജോർജി സാമുവൽ, വൈസ് പ്രസിഡന്റ് ടോം നെറ്റിക്കാടൻ, കമ്മറ്റി അംഗങ്ങളായ കൃഷ്ണ പ്രസാദ്, രേഖ മുരളി, അനൂപ് മാത്യൂസ്, നിധിൻ ജോയ്, ട്രസ്റ്റി ബോർഡ് മെമ്പർ ജോസഫ് ഇടിക്കുള,പ്രോഗ്രാം കൺവീനർമാരായ ബൈജു വർഗീസ്, ജെയിംസ് ജോർജ്, ലിഫിൻ കൂടാതെ അനേകം ഗഅചഖ ഭാരവാഹികളും പ്രവർത്തകരും അംഗങ്ങളും കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഓണം കേരളീയ സമൂഹത്തിന്റെ മാത്രം ആഘോഷമല്ലെന്നും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശം ലോകത്തിന് നൽകുന്ന സാംസ്കാരിക ഉത്സവമാണെന്നും പരിപാടി ഓർമിപ്പിച്ചു.
അമേരിക്കൻ മണ്ണിൽ വളരുന്ന പുതുതലമുറയ്ക്ക് കേരളത്തിന്റെ പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുന്നതിനും വിവിധ സമൂഹങ്ങളിലേക്ക് മലയാളികളുടെ സാംസ്കാരിക സമ്പന്നത എത്തിക്കുന്നതിനുമുള്ള (KANJ)ന്റെ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഓണവിളംബരം.
Kerala
കൊച്ചി: കേരള സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ അധ്യാപക ദിനാഘോഷം അഞ്ചിന് എറണാകുളത്ത് നടക്കും.
പാലാരിവട്ടം വൈഎംസിഎ ഓഡിറ്റോറിയത്തില് ഉച്ചകഴിഞ്ഞു രണ്ടിന് നടക്കുന്ന യോഗം കേരള കോണ്ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. നോയല് മാത്യൂസ് അധ്യക്ഷത വഹിക്കും. എഴുത്തുകാരി ഡോ. എം. ലീലാവതിയെ ആദരിക്കും. കെഎസ്എസ്ടിഎഫ് അധ്യാപക അവാര്ഡ് നേടിയ ടി.കെ. തസ്മിനു പുരസ്കാരം നല്കും.
NRI
ഹോഫ്ഡോർപ്പ്: നെതർലൻഡ്സിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഹാർലെമ്മർമീർ മലയാളി അസോസിയേഷൻ (ഹമ്മ) സംഘടിപ്പിച്ച നാലാമത് ഓണാഘോഷം "ഹമ്മ ഓണം 2026' വർണാഭമായ ചടങ്ങുകളോടെ നടന്നു.
ഓഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ നൂറ്റിയമ്പതിലധികം പ്രവാസി കുടുംബങ്ങൾ ഒത്തുചേർന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾക്ക് വേറിട്ട ഉദ്ഘാടന ശൈലിയാണ് സംഘാടകർ ഒരുക്കിയത്.
ഔദ്യോഗിക ഭാരവാഹികൾക്കോ പ്രമുഖർക്കോ പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള പുതുതലമുറ, മാവേലി മന്നന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത്.
മാവേലിത്തമ്പുരാന്റെ വരവും തിരുവാതിരയും ആർപ്പുവിളികളും വേദിയെ ഗൃഹാതുരമായ ഉത്സവപ്പറമ്പാക്കി മാറ്റി.
NRI
ഡാർവിൻ: അങ്കമാലി അസോസിയേഷൻ ഡാർവിനിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഡാർവിൻ മുർഹെഡിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം അങ്കമാലി സ്വദേശിയും സെന്റ് അൽഫോൻസാ ഇടവക ദേവാലയത്തിലെ വികാരിയുമായ ഫാ. ജോൺ പുതുവ നിർവഹിച്ചു.
പ്രസിഡന്റ് പോൾ പറോക്കാരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡേറിൻ ഡേവിസ് സ്വാഗതവും സെക്രട്ടറി ടോം തിരുത്തനത്തിൽ നന്ദിയും പറഞ്ഞു. ജെഫ് പോൾ, ബിജു വർഗീസ്, റോബിൻ പീറ്റർ എന്നിവർ പ്രസംഗിച്ചു.
ഡറിൻ ഡേവിസിന്റെ മാവേലി വേഷം അഘോഷത്തിന്റെ മാറ്റുകൂട്ടി. വിഭവമായ ഓണസദ്യയും അതിനു ശേഷം വിവിധ കലാപരിപാടികളും തിരുവാതിരയും ഉണ്ടായിരുന്നു.
അനു റോസ്, സ്നേഹ പോൾ, ജെതാ ബെന്നി, ട്രീസ ജെഫ്, ഹിമ എന്നിവർ നേതൃത്വം നൽകി.
NRI
ഹൂസ്റ്റൺ: ഇൻഡസ് ലയൺസ് ക്ലബ് അംഗങ്ങൾ സ്റ്റാഫോർഡിലെ മാക്സ് ഫ്യൂഷൻ റസ്റ്ററന്റിൽ ആഘോഷങ്ങളും വൈവിധ്യമാർന്ന വിനോദങ്ങളുമായി ഓണം ആഘോഷിച്ചു. പരിപാടിയോടൊപ്പം നടത്തിയ ലൈൻസ് ക്ലബ് മീറ്റിംഗിന്റെ തുടക്കത്തിൽ തോമസ് അഗസ്റ്റിന്റെ (കുഞ്ഞു) ഭാര്യ ലിസി തോമസിന്റെ അകാല വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ലയൺസ് ക്ലബ് പ്രസിഡന്റ് ബോസ് കുര്യൻ ഓണസന്ദേശം നൽകി. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹൂസ്റ്റണിലെ പേഴ്സണൽ ഇൻജുറി ട്രയൽ അറ്റോർണി തോമസ് ഡാനിയേൽ, റോയൽ ഓക്സ് ലയൺസ് ക്ലബ് പ്രസിഡന്റ് ലയണസ് എമി നിസിയാൻസിയൻ എന്നിവർ ഓണാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ചു.
District News
കൂരോപ്പട: ചേപ്പുംപാറ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ഉദ്ഘാടനവും ഓണാഘോഷവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കെ.എം. രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. പൊലിസ് ഓഫീ സർ ജയ്സൺ അഗസ്റ്റിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ് വി.എം. മാത്യു, ടോമി ജോസഫ്, ഫാ. മാത്യു ഇരുപത്തിനാലിൽ, പഞ്ചായത്തംഗം സന്ധ്യ ജി. നായർ, ജോയൻ ചെറിയാൻ പന്തപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
സൗത്ത്പാമ്പാടി: വിദ്യാനഗർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ഓണാ ഘോഷം ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു സി. ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക് അവാർഡുകൾ സമ്മാനിച്ചു. പഞ്ചായത്തംഗം നിമ്മി ജോർജ്, പാമ്പാടി എസ്ഐ മുഹമ്മദ് ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മാനവിതരണവും നടത്തി.
ജനകീയ വികസനസമിതി വാർഷികവും
ഓണാഘോഷവും
ഏറ്റുമാനൂർ: ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ വാർഷികവും ഓണാഘോഷവും നടത്തി.
മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റി മുൻ അസിസ്റ്റന്റ് രജിസ്ട്രാർ ജെ.ആർ. കുറുപ്പ്, കെ.ജി. ഹരിദാസ്, ഫിലിപ്പ് ജോസഫ് മണിയാലിൽ, മോഹൻകുമാർ മംഗലത്ത്, വി.എം. തോമസ് വേമ്പേനി, കെ.ഒ. ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഏറ്റുമാനൂർ ആസ്ഥാനമായി താലൂക്ക് സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികളായി ബി. രാജീവ്- പ്രസിഡന്റ്, രാജു ഇമ്മാനുവൽ- വൈസ് പ്രസിഡന്റ്, ഇ.എം. അബ്ദുൽ റഹ്മാൻ- സെക്രട്ടറി, വി.എം. തോമസ് വേമ്പേനി, പി.ഡി. ജോർജ് പുളിങ്ങാപ്പള്ളി- ജോയിന്റ് സെക്രട്ടറിമാർ, മോഹൻകുമാർ മംഗലത്ത്- ട്രഷറർ, ഫിലിപ്പ് ജോസഫ് മണിയാലിൽ- രക്ഷാധികാരി എന്നിവരെ തെരഞ്ഞെടുത്തു.
NRI
റിയാദ്: ലൈല - മജ്നുവിന്റെ അനശ്വര പ്രണയകഥ ഉറങ്ങുന്ന അഫ്ലാജിൽ കേളി കലാ സാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ് ലാജ് യൂണിറ്റ് "വർണ്ണം-2026' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
അഫ്ലാജ് റോയൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം കേളി അൽഖർജ് ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട് ഉദ്ഘാടനം ചെയ്തു. കേളി അഫ്ലാജ് യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കെഎംസിസി ലൈല അഫ്ലാജ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് രാജ, കേളി ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം സജീന്ദ്രബാബു, ഏരിയ കമ്മിറ്റി അംഗം ശ്യാംകുമാർ രാഘവൻ, അഫ്ലാജ് യൂണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന് പിന്നാലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. എയ്സൽ ഷെഫീക്ക് അവതരിപ്പിച്ച മനോഹരമായ ഫ്യൂഷൻ ഡാൻസ് സദസിന്റെ കൈയടി നേടി.
തുടർന്ന് പ്രവാസി ഗായകർ അണിനിരന്ന ഗാനമേളയും ആഘോഷരാവിനെ മികവുറ്റതാക്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ യൂണിറ്റ് സെക്രട്ടറി ഷെഫീക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വിദവസമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിച്ച് പുലർച്ചെ 4.30 വരെ നീണ്ട ആഘോഷത്തിൽ അഫ്ലാജിലെ നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
യൂണിറ്റ് സെക്രട്ടറി ഷെഫീക്ക് വള്ളിക്കുന്നം സ്വാഗതവും യൂണിറ്റ് ട്രഷറർ പ്രജു മുടക്കയിൽ നന്ദിയുംരേഖപ്പെടുത്തി.
NRI
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖ നമ്പർ 4351-ന്റെ ആഭിമുഖ്യത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷിച്ചു. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയമായിരുന്നു വേദി.
മയൂർ വിഹാർ ശാഖ പ്രസിഡന്റ് എസ്.കെ. കുട്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ എസ്എൻഡിപി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡൽഹി സർക്കാരിന്റെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അരുൺ കുറുവത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ശാഖ സെക്രട്ടറി ലൈനാ അനിൽ, വൈസ് പ്രസിഡന്റ് കെ.കെ. ഭദ്രൻ, ശാഖ വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
വിനി സൗരഭ് ആയിരുന്നു അവതാരക. തുടർന്ന് ബിജു ചെങ്ങന്നൂർ നയിച്ച നാദതരംഗിണി ഓർക്കസ്ട്ര, ഡൽഹിയുടെ ഗാനമേളയും അരങ്ങേറി. ചതയ സദ്യയോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.
District News
നെയ്യാറ്റിൻകര: ഓലത്താന്നി ത്രീജി ഫ്രണ്ട്സ് ആർട്സ് ആന്ഡ് സ്പോർട്സ് ക്ലബിന്റെ ഓണാഘോഷം എന്. ശക്തന് എംഎല്എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്.വി. വിജയബോസ്, കൗണ്സിലര് രാജു, മുന് കൗണ്സിലര്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്, എസ്. സത്യരാജ് എന്നിവര് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.
District News
പത്തനംതിട്ട: ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായികദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ട്രിബ്യൂട്ട് സംഘടിപ്പിച്ചു.
നഗരസഭാ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്.അമൽജിത്ത്, ഹോക്കി അസോസിയേഷൻ സെക്രട്ടറി അമൃത് രാജ്, ഗോകുൽരാജ്, വിഷ്ണു, ശംഭു ശിവദാസ്, എം.അഭിജിത്ത്, അരുൺ കൃഷ്ണ, മനോജ് വിനായക് തുടങ്ങിയവരെ ചെയർപേഴ്സൺ ആദരിച്ചു. ഇന്ന് രാവിലെ എട്ടിന് കൊടുമൺ സ്റ്റേഡിയത്തിൽ കൂട്ടയോട്ടവും നടക്കും.
NRI
ന്യൂജഴ്സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സിയുടെ അഭിമുഖ്യത്തിൽ ഓണാഘോഷം ഞായറാഴ്ച ന്യൂമിൽഫോഡ് എൽക് ലോഡ്ജ് ഹാളിൽ (New Milford Elks Lodge, 1 Patrolman Ray Woods Dr, New Milford 07646) അതിവിപുലമായി സംഘടിപ്പിച്ചിരിക്കുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരികത്തനിമയും പാരമ്പര്യവും ഉൾക്കൊണ്ടു കൊണ്ടാണ് കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി കലാവിരുന്നുകൾ ഒരുക്കിയിരിക്കുന്നത്.
വൈകുന്നേരം അഞ്ചിന് തുടങ്ങുന്ന ഓണാഘോഷ ചടങ്ങുകളിൽ ചെണ്ടമേളം, താലപ്പൊലി, തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ, ബാൻഡ് എൻആർഐ നയിക്കുന്ന മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും
ഓണാഘോഷ ചടങ്ങിൽ ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കലാ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജഴ്സി പൊന്നോണത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ്: നൈനാൻ ജേക്കബ്, സെക്രട്ടറി: സോജൻ ജോസഫ്, ട്രഷറർ: തോമസ് മാത്യു, വൈസ് പ്രസിഡന്റ് കെ.ജി. തോമസ്, കോശി കുരുവിള (BOT ചെയർമാൻ).
NRI
കൊളോൺ: കൊളോൺ കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷം "ശ്രാവണപുലരി' ശനിയാഴ്ച വെസലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ (Bonner Str. 1, 50389 Wesseling) നടക്കും.
ജർമൻ സുഹൃത്തുക്കളെയും പ്രവാസി രണ്ടാം തലമുറയെയും പുതുതായി എത്തിയവരെയും ഉൾപ്പെടുത്തി ഉച്ചകഴിഞ്ഞ് 3.30ന് (പ്രവേശനം മൂന്ന് മുതൽ) പരിപാടികൾ ആരംഭിക്കും.
പ്രധാന പരിപാടികളും ആകർഷണങ്ങളും:
കലാസന്ധ്യ: തിരുവാതിരക്കളി, മാവേലിക്ക് വരവേൽപ്പ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് - കപ്പിൾ - സംഘ നൃത്തങ്ങൾ, ഫാഷൻ പരേഡ്, ഫ്യൂഷൻ വൈബ്സ്, ചെണ്ടമേളം, പുലികളി, യുവജന ഗ്രൂപ്പിന്റെ ഗാനമേള.
വിഭവസമൃദ്ധമായ ഓണസദ്യ: പരമ്പരാഗത രീതിയിലുള്ള ഓണസദ്യ.
മെഗാ തമ്പോല നറുക്കെടുപ്പ്: ലോട്ടസ് ട്രാവൽസ് വുപ്പർറ്റാൽ സ്പോൺസർ ചെയ്യുന്ന 250 യൂറോയുടെ ട്രാവൽ കൂപ്പൺ ഉൾപ്പെടെ ആകർഷകമായ 10 സമ്മാനങ്ങൾ (ടിക്കറ്റ് നിരക്ക്: ഒരു യൂറോ).
സമ്മാനദാനങ്ങൾ: ചീട്ടുകളി മത്സര വിജയികൾക്കുള്ള ട്രോഫി (സ്പോൺസർ: സണ്ണി ഇളപ്പുങ്കൽ കുടുംബം), വടംവലി മത്സര വിജയികൾക്കുള്ള സമ്മാനം (സ്പോൺസർ: സോമരാജൻ പിള്ള, യുഎൻ ഡിപ്ലോമാറ്റ്), ഓട്ടം, ലെമൺ & സ്പൂൺ വിജയികൾക്കുള്ള സമ്മാനങ്ങൾ, ഒപ്പം അടുക്കളത്തോട്ട മത്സര വിജയികൾക്കുള്ള "കർഷകശ്രീ' പുരസ്കാരം.
സ്പോൺസർമാർ: സോമരാജപിള്ള (വടംവലി), ഫാമിലി സണ്ണി ഇളപ്പുങ്കൽ (ചീട്ടുകളി), റൈൻലാൻഡ് ജർമൻ സ്കൂൾ (സ്പോർട്സ് ഫെസ്റ്റ്).
ഹാളിന് സമീപം (Rathaus) വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. കേരളീയ വേഷമണിഞ്ഞ് പരിപാടിയിലേക്ക് എത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. രജിസ്ട്രേഷൻ തുടരുന്നതിനാൽ ബാക്കിയുള്ളവർ ഉടൻ സീറ്റുകൾ ഉറപ്പാക്കുക.
ഭാരവാഹികൾ: ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവിസ് വടക്കുംഞ്ചേരി (ജനറൽ സെക്രട്ടറി), ജെ.പി (ട്രഷറർ), പോൾ ചിറയത്ത് (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലിൽ (കൾച്ചറൽ സെക്രട്ടറി), പോൾ അട്ടിപ്പേറ്റി (സ്പോർട്സ് സെക്രട്ടറി), ടോമി തടത്തിൽ (ജോയിന്റ് സെക്രട്ടറി).
കൂടുതൽ വിവരങ്ങൾക്ക്: 0176 56434579, 0173 2609098, 0177 4600227, വെബ്സൈറ്റ്: https://sites.google.com/view/keralasamajamkoeln/startseite
NRI
ഹാംബുർഗ്: ഹാംബുർഗ് മലയാളീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവോണാഘോഷം പ്രൗഢഗംഭീരമായി. 2020-ൽ വെറും 11 അംഗങ്ങളുമായി ആരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ കാലയളവിനുള്ളിൽ 100-ലധികം അംഗങ്ങളുള്ള വലിയൊരു കുടുംബമായി വളർന്നത് ആഘോഷത്തിന് കൂടുതൽ മികവ് നൽകി.
നാടിന്റെ തനിമയും കേരളീയ സംസ്കാരവും നിലനിർത്തിക്കൊണ്ട് കുടുംബാംഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ ഓണാഘോഷം. രാവിലെ 9.30ന് തോമസ് മാത്യു (ഹാംബുർഗ് ബാബു) പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.
ഈശ്വര പ്രാർഥനയെ തുടർന്ന് കുട്ടിയച്ചൻ, തോമസ് മാത്യു, മോളി, കമ്മിറ്റി അംഗങ്ങളായ ജിത്തു, ആതിര എന്നിവർ സംയുക്തമായി ഭദ്രദീപം തെളിച്ച് ഔപചാരികമായി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
District News
കോഴിക്കോട്: അയ്യങ്കാളിയുടെ 163-ാം ജന്മദിനാഘോഷം ഭാരതീയ ദളിത് കോണ്ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു. ഡിസിസി ഓഫീസിലെ ഉമ്മന്ചാണ്ടി ഓഡിറ്റോറിയത്തില് നടന്ന ആഘോഷ പരിപാടി കെപിസിസി മുന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
ദളിത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ. ശീതള്രാജ് അധ്യക്ഷത വഹിച്ചു. മുന് ഡിസിസി പ്രസിഡന്റ് കെ.സി. അബു മുഖ്യാതിഥിയായി. ഡിസിസി ജനറല് സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാന്, ഷാജിര് അറഫാത്ത്, അഡ്വ. പി.വി. മോഹന്ലാല്, ദളിത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. സുരേന്ദ്രന്, ജനറല് സെക്രട്ടറിമാരായ സി.വി. അരവിന്ദാക്ഷന്, വി.എസ്. അഭിലാഷ്, പി.പി. സാമിക്കുട്ടി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ പി. സുരേഷ്, കെ. മാധവന്, സംസ്കാരസാഹിതി ജില്ലാ ചെയര്മാന് കാവില് പി. മാധവന്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്, തലക്കുളത്തൂര് പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത് ഉള്പ്പെടെയുള്ളവര് പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ചടങ്ങില് അനുമോദിച്ചു. തുടര്ന്ന് പ്രവര്ത്തകരുടെ കലാപരിപാടികള് അരങ്ങേറി.
NRI
ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിലെ ന്യൂകാസ്റ്റിൽ മലയാളി കൂട്ടായ്മയായ Newcastle Buddies-ന്റെ ആഭിമുഖ്യത്തിൽ "പൊന്നോണം 2026' Newcastle Community Hall-ൽ ആഘോഷപൂർവം സംഘടിപ്പിക്കും.
ഓണത്തിന്റെ പാരമ്പര്യവും മലയാളികളുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ പരമ്പരാഗത ഓണസദ്യ, ഓണപ്പൂക്കളം, തിരുവാതിര, വിവിധ കലാപരിപാടികൾ, കുട്ടികളുടെ ഫാഷൻ ഷോ തുടങ്ങിയവ അരങ്ങേറും.
കൂടാതെ കുടുംബസൗഹൃദമായ വടംവലി, മ്യൂസിക്കൽ ചെയർ ഉൾപ്പെടെയുള്ള വിവിധ വിനോദ മത്സരങ്ങൾ, മറ്റ് ഗെയിമുകൾ, ഡിജെ പാർട്ടി എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ന്യൂകാസ്റ്റിലിലെ മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുകയും പരസ്പരം കാണാനും പരിചയപ്പെടാനും സൗഹൃദങ്ങൾ പുതുക്കാനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഒത്തുചേർന്ന് ഓണത്തിന്റെ സന്തോഷം പങ്കിടാനും മറക്കാനാവാത്ത ഓർമകൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മ അവസരമൊരുക്കും.
പരിപാടിയുടെ വിജയത്തിനായി ന്യൂകാസ്റ്റിലിലെ എല്ലാ മലയാളി കുടുംബങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർഥിച്ചു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജിന്റെ "പൊന്നോണം 2026' സെപ്റ്റംബർ 12ന് വിപുലമായി ആഘോഷിക്കും. തിരുവോണാഘോഷങ്ങൾക്ക് സ്റ്റീവനേജിലെ ബാർക്ലേയ്സ് അക്കാദമി ഓഡിറ്റോറിയം വേദിയാകും.
ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ, അത്ലറ്റിക് കായിക മത്സരങ്ങൾക്ക് സെന്റ് നിക്കോളാസ് ഗ്രൗണ്ടും സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററും വേദിയാവും.
ഓഗസ്റ്റ് 31നു ചെസ്, കാർഡ്, കാരംസ് മത്സരങ്ങളും സെപ്തംബർ അഞ്ചിനു ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളും ആറിനു അത്ലറ്റിക് മത്സരങ്ങൾക്കൊപ്പം ഔട്ട്ഡോർ മത്സരങ്ങളും നടത്തപ്പെടും.
സാംസ്കാരിക കലാ സന്ധ്യയും പരമ്പരാഗത തിരുവോണ രുചികൾ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുമാണ് പ്രധാന ആകർഷണം. വർണാഭമായ പൂക്കളമൊരുക്കി തുടക്കം കുറിക്കുന്ന സാംസ്കാരിക സന്ധ്യയിൽ സ്റ്റീവനേജിലെ അനുഗ്രഹീത കലാകാരന്മാർ അണിനിരക്കും.
തിരുവാതിരക്കളി, വൈവിധ്യമാർന്ന നൃത്തനൃത്യങ്ങൾ, കോമഡി സ്കിറ്റുകൾ, ഗാനമേള, മിമിക്രി തുടങ്ങിയ നിരവധി വൈവിധ്യങ്ങളായ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറുക. മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, മേളപ്പെരുക്കം, പ്രത്യേക തിരുവോണ സംഗീത-നൃത്താവതരണം എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
സർഗം സ്റ്റീവനേജ് ഒരുക്കുന്ന ഈ ഓണനിലാവിലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മേഴ്സി മാത്യു - 07946 441321, ജിമ്മി തോമസ് - 07460 952027, സിബി കക്കുഴി - 07830 005628.
Venue: Barclays Academy, Walkern Road, Stevenage, SG1 3RB.
Kerala
കോട്ടയം: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവദിനം വന്നെത്തി. പൂക്കളവും സദ്യയും ഓണക്കോടിയും ആഘോഷവുമായി മലയാളിക്ക് ഇന്ന് തിരുവോണം.
മാവേലി നാടുവാണീടും കാലം... എന്ന ഓർമകളോടെ സ്നേഹവും സമത്വവും പങ്കുവച്ചാണു മലയാളി മാവേലിമന്നനെ നെഞ്ചിലേറ്റുന്നത്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായി മലയാളികൾ നാടൊട്ടാകെ തിരുവോണം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വില്ലനായതു വിപണിയെ ചെറുതായി ബാധിച്ചെങ്കിലും ആഘോഷങ്ങൾക്കു മാറ്റുകുറയുന്നില്ല.
വീടുകളിൽ പുലർച്ചെമുതൽ പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും പ്രിയപ്പെട്ടവർ തിരുവോണത്തെ വരവേൽക്കുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും ഒത്തുചേരുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളും നാട്ടിൻപുറങ്ങൾക്കും വീടുകൾക്കും ഒരുപോലെ ഉത്സവച്ചൂടേകും. വീടുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങള് കേന്ദ്രീകരിച്ചും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഓണാഘോഷ പരിപാടികള് നടക്കും.
ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ഉത്രാടദിനത്തിന് അവസാനവട്ട ഒരുക്കങ്ങളുമായി ജനം തിരക്കിലായിരുന്നു. ഇടയ്ക്ക് തിമര്ത്ത് പെയ്ത മഴ ഉത്രാടപ്പാച്ചിലിന് തിരക്ക് കുറച്ചെങ്കിലും ജനത്തിന്റെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഉത്രാടനാളില് വിപണി രാത്രി വൈകും വരെ സജീവമായിരുന്നു.
വസ്ത്ര, ഗൃഹോപകരണ വിപണികള്, പച്ചക്കറി, ഓണം വിപണന മേളകള്, ഓണച്ചന്തകള്, ചിപ്സ് കടകള്, പൂവിപണി എന്നിവിടങ്ങളിലായിരുന്നു ഏറെ തിരക്കനുഭവപ്പെട്ടത്. ഓണക്കോടിയും അവശ്യസാധനങ്ങളും വാങ്ങാനെത്തിയവരുടെ തിരക്ക് ഏറെ വൈകിയും തുടര്ന്നു. വഴിയോര പച്ചക്കറി കടകളിലും വില്പ്പന തകൃതിയായിരുന്നു. ഓണത്തപ്പന്റെയും മാവേലിയുടെയും വില്പ്പനയും നടന്നു.
ഓണസദ്യ ബുക്ക് ചെയ്യാനും തിരക്കനുഭവപ്പെട്ടു. സദ്യ വീട്ടിലൊരുക്കാന് സമയമില്ലാത്തവര്ക്ക് പല ഹോട്ടലുകളും കേറ്ററിംഗ് സര്വീസുകളും ഓണസദ്യ തയാറാക്കി നല്കുന്നുണ്ട്. ഇന്നും സദ്യ ലഭ്യമാകും. പായസമേളകള് ദിവസങ്ങളായി സജീവമാണ്. പാലട, അടപ്രഥമന്, പരിപ്പ്, ഗോതമ്പ് തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. നഗര പ്രദേശങ്ങളിലാണ് പാഴ്സല് ഓണസദ്യക്ക് ആവശ്യക്കാര് കൂടുതല്. സിനിമാ തിയറ്ററുകളിലും ഓണത്തോടനുബന്ധിച്ച് വലിയ തിരക്കാണുണ്ടായത്.
Kerala
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണാഘോഷം സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല്, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല് മാര് ഐറേനിയോസ്, സെക്രട്ടറി ജനറല് ആര്ച്ച്ബിഷപ് മാർ തോമസ് തറയില് എന്നിവര് ആശംസാസന്ദേശത്തിൽ പറഞ്ഞു.
മത, സാമുദായിക പരിഗണനകള്ക്ക് ഉപരിയായ മാനവസാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കണം.
കഥകളാണ് മാനവസംസ്കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളയെ സ്വപ്നം കാണാന് പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാസന്ദേശത്തില് പറഞ്ഞു.
NRI
അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായ ഇന്ത്യ സോഷ്യല് സെന്റര് സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങള്ക്ക് ഒരുക്കം തുടങ്ങി.
സെപ്റ്റംബർ 13ന് അയായിരം പേർ പങ്കെടുക്കുന്ന വിപുലമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷങ്ങൾക്ക് അരങ്ങുണരുക. നവംബർ ഏഴു വരെ പരിപാടികൾ നീണ്ടു നിൽക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ നിന്നെത്തുന്ന പ്രമുഖ പാചക വിദഗ്ധനായ കണ്ണന്റെ നേതൃത്വത്തിലാണ് ഐഎസ്സി - എസ്എഫ്സി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുക. അംഗങ്ങൾ തന്നെയാണ് ഈ വിപുലമായ സദ്യക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകുന്നതെന്നു പ്രസിഡന്റ് ബിജി എം. തോമസ് അറിയിച്ചു.
സെപ്റ്റംബര് 13ന് പൂക്കള മത്സരം നടക്കും. 15ന് പരമ്പരാഗത ഓണക്കളികളും 17ന് യുവജന ഓണാഘോഷവും നടക്കും. 19ന് പ്രമുഖ ഗായകന് ജാസി ഗിഫ്റ്റ് നയിക്കുന്ന ഓണം ഗ്രാന്റ് മ്യൂസിക്കല് നൈറ്റും നവംബര് ഏഴിന് തിരുവാതിര മത്സരവും അരങ്ങേറും.
60 വർഷങ്ങൾ പൂർത്തിയാക്കുന്ന അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾക്ക് ഒക്ടോബർ 10ന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
റിയാലിറ്റി ഷോകളിലൂടെ ജനപ്രീതിയാർജിച്ച ഗായകരായ സുഹൈൽ, അമൃത രാജൻ എന്നിവർ നയിക്കുന്ന സംഗീതപരിപാടിയോടെയാണ് ജൂബിലി ആഘോഷങ്ങൾ ആരംഭിക്കുക.
ജനറല് സെക്രട്ടറി ലിംസണ് കെ ജേക്കബ്, ട്രഷറര് ജോണ് ജോസഫ്, എന്റര്ടൈന്മെന്റ് സെക്രട്ടറി കെ.സി. അജിത്, ഓണാഘോഷ കമ്മിറ്റി കണ്വീനര് കുഞ്ചേറിയ ജോസഫ്, എസ്എഫ്സി ഗ്രൂപ്പ് ചെയര്മാന് കെ. മുരളീധരന് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
NRI
മിഷിഗൺ: മലയാളിയുടെ മനസിൽ ഗൃഹാതുരത്വത്തിന്റെ പൂക്കാലം തീർക്കുന്ന ഓണം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി വീണ്ടും എത്തുകയാണ്.
അന്യനാട്ടിലും മലയാളത്തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന മിഷിഗൺ മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച 11ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരിഷ് ഹാളിൽ വച്ച് (3238 Royal ave. Berkley, MI-48072) ഗാർഡൻ ഫ്രഷ് കഫേ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളുമായി നടത്തപ്പെടും.
മലയാളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുന്നതിനും കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് സ്നേഹവും സന്തോഷവും പങ്കിടുന്നതിനുമുള്ള ഈ മനോഹര അവസരത്തിലേക്ക് മിഷിഗണിലെ എല്ലാ മലയാളികളെയും കുടുംബസമേതം ക്ഷണിക്കുന്നു.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും കഴിഞ്ഞുപോയ ആ നല്ല നാളുകളുടെ മധുരസ്മരണകളുമായി, സ്നേഹത്തിന്റെ പൂക്കളമൊരുക്കി, ഒരുമയുടെ ഓണസദ്യയുണ്ണി, സൗഹൃദത്തിന്റെ നിറച്ചാർത്തണിഞ്ഞ്, നമുക്കൊരുമിച്ച് ഓണത്തെ വരവേൽക്കാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
കൂടുതൽ വിവരങ്ങൾക്ക്: Jais Kannachanparambil- 248 250 2327, Vinod Thomas - 586 770 1294, Thomas George Chachi -215 840 5530, Biju Nochiyil- 517 414 1846.
Kerala
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ശനിയാഴ്ച രാത്രിയാണ് ഡിജെ പാർട്ടിക്കിടെ ഉദ്യോഗസ്ഥർ തമ്മലടിച്ചത്.
ജയിൽ സബോഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷനാണ് ഓണപരിപാടി സംഘടിപ്പിച്ചത്. ഇതിനിടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് തർക്കവും കൈയാങ്കളിയും നടന്നു.
ഇതിനിടെ ശ്രീജിത്തെന്ന ഉദ്യോഗസ്ഥന് കണ്ണിന് പരിക്കേറ്റു. ശ്രീജിത്ത് ആശുപത്രിയിൽ ചികിത്സ തേടി. പക്ഷെ ആരും പോലിസിൽ പരാതി നൽകിയിട്ടില്ലെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു.
Kerala
കൊച്ചി: ഓണാഘോഷത്തിനിടെ കൊച്ചി കോര്പറേഷനില് ഇടതു കൗണ്സിലര്മാരുടെ പ്രതിഷേധം. കൗണ്സിലര്മാരെ തുല്യമായി പരിഗണിക്കുക, ബ്രഹ്മപുരത്തെ റിയല് എസ്റ്റേറ്റ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങള് ഉന്നയിച്ചാണ് ആഘോഷങ്ങള് ബഹിഷ്കരിച്ച് ഇടതു കൗണ്സിലര്മാര് പ്രതിഷേധിച്ചത്.
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് ആണ് കോര്പ്പറേഷന്റെ ആഘോഷപരിപാടിയില് മുഖ്യാതിഥിയായി എത്തിയത്. ഓണാഘോഷ പരിപാടികള് നടക്കുന്നതിന് എതിര്വശത്തായി ഇരുന്നു കൊണ്ടാണ് കൗണ്സിലര്മാരുടെ പ്രതിഷേധം.
കോര്പ്പറേഷന് വാഹനങ്ങള് സ്വകാര്യ കമ്പനിക്ക് നല്കിയ ഉദ്യോഗസ്ഥര്ക്കെതിരെ നടപടി സ്വീകരിക്കുക, വിവേചനപരമായ പെരുമാറ്റം മേയര് അവസാനിപ്പിക്കുക, ബയോമാലിന്യ ശേഖരണത്തിന്റെ തുക 12 രൂപയില് നിന്നും 24 രൂപയാക്കിയ നടപടി പിന്വലിക്കുക തുടങ്ങിയ വിവിധ വിഷയങ്ങള് ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധം വൈകിട്ട് വരെ തുടരുമെന്നാണ് ഇടതു അംഗങ്ങളുടെ തീരുമാനം.
District News
ശാസ്താംകോട്ട: ബ്രൂക്ക് ഇന്റര്നാഷണല് സ്കൂളില് നടന്ന ഓണാഘോഷ പരിപാടികളുടെയും കാര്ഷികോത്പന്ന-കാര്ഷികോപകരണ മേളയുടെയും ഉദ്ഘാടനം സ്കൂള് ഡയറക്ടര് ഫാ. ഡോ. ജി. ഏബ്രഹാം തലോത്തില് നിര്വഹിച്ചു. ഓണത്തിന്റെ പൈതൃകവും കാര്ഷിക സംസ്കാരത്തിന്റെ മഹത്വവും വിളിച്ചോതിയ ആഘോഷത്തില് വിദ്യാര്ഥികളും അധ്യാപകരും രക്ഷാകര്ത്താക്കളും പങ്കെടുത്തു. മാവേലിയും വാമനനും മലയാള മങ്കമാരുമായി വിവിധ വേഷങ്ങളില് കുട്ടികള് അണിനിരന്നത് ആഘോഷത്തിന് വര്ണപ്പകിട്ടേകി.
കലപ്പ, നുകം, മെതിപ്പലക, പറ, നാഴി, ഇടങ്ങഴി, തുടം, അരിവാള്, ചാണ, ചാട്ട, കോളാമ്പി, ചെല്ലപ്പെട്ടി, തളിക, ഓട്ടുവിളക്കുകള് തുടങ്ങിയ പരമ്പരാഗത കാര്ഷിക-ഗൃഹോപകരണങ്ങളും വിവിധ കാര്ഷികോത്പന്നങ്ങളും അണിനിരന്ന മേള ഏറെ ശ്രദ്ധേയമായി. പ്രിന്സിപ്പല് ബോണി ഫേഷ്യാ വിന്സന്റ്, അഡ്മിനിസ്ട്രേറ്റര് കൊച്ചുമോള് കെ. സാമുവല്, വൈസ് പ്രിന്സിപ്പല്മാര്, കോ - ഓര്ഡിനേറ്റര്മാര് എന്നിവര് പ്രസംഗിച്ചു. കലാപരിപാടികളും ഓണക്കളികളും നിറഞ്ഞ ആഘോഷം സ്കൂള് അങ്കണത്തെ ഉത്സവലഹരിയിലാഴ്ത്തി.
കൊട്ടാരക്കര : സെന്റ് ഗ്രിഗോറിയോസ് കോളജ് അലുമ്നി അസോസിയേഷന് ഓണാഘോഷം -കനിവോണം 26 പ്രിന്സിപ്പല് ഡോ. ഫ്രാന്സിസ് ചാക്കോ ഉദ്ഘാടനം ചെയ്തു. കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി പ്രഫ.ജി ആശ, ഫാ. ജോസഫ് മാത്യു, ട്രഷറര് മാത്യു വര്ഗീസ്, കൊട്ടാരക്കര പൊന്നച്ചന്, ഡോ. വി. മനു, മെനു ജോണ്, ജോര്ജ് ജേക്കബ് എന്നിവര് പ്രസംഗിച്ചു. 30 കുടുംബങ്ങള്ക്ക് ഓണകിറ്റുകളും ചികിത്സ സഹായവിതരണവും നടത്തി.
പുനലൂര്: ടോക് എച്ച് പബ്ലിക് സ്കൂളിലെ ഓണം-നബിദിനാഘോഷങ്ങളുടെ ഭാഗമായി അധ്യാപകരും വിദ്യാര്ഥികളും ചേര്ന്ന് സമാഹരിച്ച ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങള്, പലഹാരങ്ങള് എന്നിവയടങ്ങുന്ന കിറ്റ് നിര്ധന കുടുംബങ്ങള്ക്ക് നല്കി സ്കൂള് മാനേജര് പി.ടി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. തുടര്ന്ന് എലിക്കാട്ടൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മഹാത്മാ ചാരിറ്റബിള് ട്രസ്റ്റ് സന്ദര്ശിച്ച സംഘം അവിടെയുള്ള വൃദ്ധജനങ്ങള്ക്ക് ഓണക്കിറ്റുകള് കൈമാറി.
പ്രായമായവരെ ചേര്ത്തുനിറുത്തുകയും അവര്ക്ക് ആവശ്യമായ സഹായങ്ങള് എത്തിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ചടങ്ങില് സംസാരിച്ച പ്രിന്സിപ്പല് എസ്. നിഷ പറഞ്ഞു.
District News
തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രത്തില് ദൃശ്യകലാവേദി, കാവ്യകഥാവേദി, വനിതാവേദി, യുവവേദി, സഹൃദയ സദസ്, കുടുംബവേദി എന്നിവയുടെ ആഭിമുഖ്യത്തില് ഉപാസന ഓണസംഗമം നാളെ നടക്കും. രാവിലെ 10ന് കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി വിവിധ മത്സരങ്ങള് നടക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം ഡീന് കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
ജ്യോതി നിവാസ് സുപ്പീരിയര് ഫാ. ജോസ് തോട്ടത്തില് സിഎംഐ അധ്യക്ഷത വഹിക്കും. ശ്രീ വിവേകാനന്ദ തീര്ഥപാദസ്വാമികള് സന്ദേശം നല്കും. മുനിസിപ്പല് ചെയര്പേഴ്സണ് സാബിറ ജലീല്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ. സലിംകുട്ടി, മുനിസിപ്പല് കൗണ്സിലര് കെ. ഗോപാലകൃഷ്ണന് എന്നിവര് പ്രസംഗിക്കും.
District News
ഏഴുമുട്ടം: തൊടുപുഴ സബ് ജില്ല റിട്ട. ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില് ഓണാഘോഷം സംഘടിപ്പിച്ചു. തുറയ്ക്കല് ഓഡിറ്റോറിയത്തില് നടന്ന യോഗത്തില് പ്രസിഡന്റ് ജോര്ജ് തുറയ്ക്കല് അധ്യക്ഷത വഹിച്ചു. തൊടുപുഴ വിദ്യാഭ്യാ സ ഉപജില്ലാ ഓഫീസര് ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.
ദീപിക ജില്ലാ ബ്യൂറോ ചീഫ് ജെയ്സ് വാട്ടപ്പള്ളില് ഓണസന്ദേശം നല്കി. സെക്രട്ടറി ടി.എ. ഏബ്രഹാം സ്വാഗതവും റോയ് ടി. ജോസ് ആന്റണി നന്ദിയും പറഞ്ഞു. അംഗങ്ങളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
District News
മുരിക്കാശേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില് ജില്ലാതല ബഡ്സ് ദിനാഘോഷം മുരിക്കാശേരിയില് സംഘടിപ്പിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള് ജിന്നി ഉദ്ഘാടനം ചെയ്തു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് എ. മണികണ്ഠന് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സോളി തോമസ്, പഞ്ചായത്തംഗങ്ങളായ വില്സണ് പുതിയാകുന്നേല്, വിജയകുമാര് മറ്റക്കര, ബിജോ ജോസ്, മിമിക്രി താരം പ്രമോദ് പ്രിന്സ് , പ്രവിത കെ. പ്രഭാകരന്, സി.എസ്. സൂര്യമോള്, ജിമിയ ബോബി എന്നിവര് പ്രസംഗിച്ചു. കലാ-കായിക രംഗങ്ങളില് മികവ് തെളിയിച്ച കുട്ടികളെ യോഗത്തില് ആദരിച്ചു.
District News
അരുവിത്തുറ : ഓണാഘോഷങ്ങളുടെ പ്രൗഡി വിളിച്ചോതി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിമൃതോം 2026 വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഓണ സന്ദേശം വിളംബരം ചെയ്ത റാലിയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ട മേളത്തിന്റെ അകമ്പടിയിൽ വിദ്യാർത്ഥികൾ ചുവടുകൾവച്ചു .
ഓണപ്പാട്ടുകൾക്കൊപ്പം തിരുവാതിരയും റാമ്പ് വാക്കും ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി . വാശിയേറിയ വടംവലി മത്സരങ്ങളോടെയാണ് ഓണാഘോഷ പരിപാടികൾ സമാപിച്ചത്. നാളെ ക്യാമ്പസിൽ അധ്യാപക അനധ്യാപക ജീവനക്കാരുടെ ഓണാഘോഷം നടക്കും
NRI
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി.
മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിൽ നടന്ന ആഘോഷപരിപാടി എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്റർ പ്രസിഡന്റ് പി.വി. ജിജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു.
മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ നമ്മുടെ പൂർവികർ നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ സജീവ് ജോസഫ് അനുസ്മരിച്ചു.
Kerala
തിരുവനന്തപുരം: ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലോക്ഭവൻ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നതിനിടെയാണ് വഴിയാത്രക്കാരനായ ഗിരീഷ് പെട്ടെന്ന് തലകറങ്ങി റോഡിൽ വീണത്. ഷുഗർ കൂടിയതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നാണ് അറിയുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി ഗിരീഷിന്റെ അടുത്തെത്തി. ഏകദേശം 15 മിനിറ്റോളം അദ്ദേഹം സ്ഥലത്ത് തുടരുകയും ഗിരീഷിന്റെ ആരോഗ്യനില അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ സ്റ്റാഫിന് നിർദേശം നൽകുകയും ചെയ്തു.
ഗവർണറുടെ ഒപ്പമുണ്ടായിരുന്ന സ്റ്റാഫാണ് ഗിരീഷിന് വെള്ളം നൽകുകയും മുഖം കഴുകിക്കൊടുക്കുകയും ചെയ്തത്. ഗിരീഷ് നൽകിയ ഫോൺ നമ്പറിൽ ഗവർണറുടെ സ്റ്റാഫിൽപ്പെട്ടയാൾ തന്നെ ബന്ധപ്പെടുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഗിരീഷിന്റെ വീട് വെള്ളയമ്പലത്ത് ആള്തറ ദേവീക്ഷേത്രത്തിന് സമീപമാണ്. കുടുംബം ദൂരെയായതിനാൽ ഉടൻ സ്ഥലത്തെത്താൻ സാധിച്ചില്ല.
ഗിരീഷിനെ ആദ്യം ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ഗവർണർ നിർദേശിച്ചു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി.
അടിയന്തര സാഹചര്യത്തിൽ യാത്ര നിർത്തിവെച്ച് വഴിയാത്രക്കാരന്റെ സഹായത്തിനായി ഗവർണർ നേരിട്ട് ഇടപെട്ടത് അദ്ദേഹത്തിന്റെ മാനുഷിക സമീപനത്തിന്റെ മാതൃകയായി.
District News
ചെട്ടിക്കാട്: കിഴക്കിന്റെ പാദുവ എന്ന് അറിയപ്പെടുന്ന ചെട്ടിക്കാട് വിശുദ്ധ അന്തോണീസി ന്റെ തീർഥാടന ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിന്റെ 831-ാം ജന്മദിന തിരുനാളിന് വൻ ഭക്തജനപ്രവാഹം.
രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി നൊവേന, ആരാധന എന്നിവ നടന്നു. രാവിലെ 10.30ന് നടന്ന തിരുനാൾ ദിവ്യബലിക്ക് ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. മിഥുൻ മെന്റസ് വചനസന്ദേശം നൽകി. വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പുകളായ അഴുകാത്ത നാവ്, കൈയ്യുടെ അസ്ഥി, സാഭാവസ്ത്രത്തിന്റെ ഒരു ഭാഗം എന്നിവ സുക്ഷിച്ചിരിക്കുന്ന ഇന്ത്യയിലെ ഏക തീർഥാ ടന കേന്ദ്രമായതിനാൽ വിശുദ്ധന്റെ ജന്മദിന തിരുനാളിൽ പങ്കെടുക്കുന്നതിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തീർഥാടകർ എത്തി.
തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പൊൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും അടിമസമർപ്പണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, ഫാ. ആൻസ് പല്ലിശേരി എന്നിവർ ആഘോഷങ്ങൾക്കു നേതൃത്വം നൽകി.
District News
കൊക്കയാർ: കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സുഗുണന് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് വെംബ്ലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി രാജൻ എന്നിവർ ആദരിച്ചു.
പഞ്ചായത്തംഗങ്ങളായ ജോബി ഡോമിനിക്, അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ, അഞ്ജു രാജേഷ്, കെ.എൽ. ദാനിയേൽ, സിജോ ഉള്ളാട്ട്, കോശി മത്തായി, പി.ടി. അമ്പിളി , സോണിയ ഹാറൂൺ, ജെസമ്മ തോമസ്, സ്റ്റാൻലി സണ്ണി, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
പെരുവന്താനം: ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. സിറിയക് തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എൻ.എ. ജലീൽ അധ്യക്ഷത വഹിച്ചു. ടി.എ. തങ്കച്ചൻ, മൈമൂന റഹീം, ടി.എൻ. ഷറഫുദീൻ, വി.സി. ജോസഫ്, കെ.എൻ. രാമദാസ്, എൻ.എ. വഹാബ് എന്നിവർ പ്രസംഗിച്ചു. മികച്ച കർഷകൻ കുഞ്ഞുമോൻ കോട്ടയിലിനെ യോഗത്തിൽ ആദരിച്ചു.
District News
കടുത്തുരുത്തി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സമിതികളുടെയും നേതൃത്വത്തിൽ കര്ഷക ദിനാഘോഷം നടത്തി. മിനി സിവില് സ്റ്റേഷനില് നടന്ന പരിപാടി മന്ത്രി മോന്സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്ജ് വെട്ടിക്കത്തടത്തിലിന്റെ അധൃക്ഷതയില് ചേര്ന്ന യോഗത്തില് ജില്ലാ പഞ്ചായത്തംഗം ആന്മരിയ ജോര്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്ഗീസ്, ജനപ്രതിനിധികളായ ദീപ ഇന്ദചൂഡന്, ടോമി മാത്യു പ്രാലടിയില്, ലൈസമ്മ തോമസ്, ധന്യ വേണുഗോപാല്, മിനി ബാബു, മിനു സാവിയൊ, നോബി മുണ്ടയ്ക്കന്, റ്റി.സി. വിനോദ്, കൃഷി ഓഫീസര് രേഷ്മ എസ്. നായര്, കൃഷി അസിസ്റ്റന്റ് ഓഫീസര് ബിജു പോത്തുപുറത്ത് എന്നിവര് പ്രസംഗിച്ചു. ഞീഴൂര്, മാഞ്ഞൂര് പഞ്ചായത്തുകളില് നടന്ന കര്ഷകദിനാചരണവും മന്ത്രി മോന്സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
വെച്ചൂർ:വെച്ചൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുഅജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.ശശികുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു തുടങ്ങിയവർ മികച്ച കർഷകരെ ആദരിച്ചു.
കൃഷി കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ജി.വി.റെജി , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാസോമൻ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.അഭിഷേക്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലൈജുകുഞ്ഞുമോൻ, കൃഷി വൈക്കം അസിസ്റ്റൻ്റ് ഡയറക്ടർ ഇൻ ചാർജ് വിനുചന്ദ്ര ബോസ്, ബ്ലോക്ക് മെമ്പർ സുമേഷ് നാട്ടറിവ് തുടങ്ങിയവർ പ്രസംഗിച്ചു.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആഘോത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചു.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം സ്വാതന്ത്ര്യദിന പതാക ഉയർത്തി.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫാൻസി ഡ്രസ് പരിപാടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിക്കുകയും രാജ്യത്തിന്റെ ഐക്യവും ദേശസ്നേഹവും ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹത് വ്യക്തികളുടെ വേഷമണിഞ്ഞ് കൊച്ചുകുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാമിനോടൊപ്പം കുട്ടികൾ അണിനിരന്നു. ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, സാബു എബ്രഹാം, സിബി രാജൻ എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ശന്പളവും പെൻഷനും ബോണസും ഉത്സവ ബത്തയും അടക്കമുള്ള ഓണച്ചെലവുകൾക്കായി സംസ്ഥാന സർക്കാരിനു കണ്ടെത്തേണ്ടിവരുന്നത് 9,000 കോടിയോളം രൂപ. ഓണത്തിനു മുന്നോടിയായി സാമൂഹിക സുരക്ഷാപെൻഷൻ വിതരണവും ഈ ആഴ്ചയിൽ നടക്കും. സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിന് 952.74 കോടിയും ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വിതരണത്തിന് 128.6 കോടി രൂപയും വേണം.
സർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് 20,000 രൂപ അഡ്വാൻസ് 20 മുതൽ നൽകിത്തുടങ്ങും. കെഎസ്ആർടിസിക്കും നഷ്ടത്തിലുള്ളതുമായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവബത്ത വിതരണത്തിനും പണം കണ്ടെത്തേണ്ടതുണ്ട്.
അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്വാസ ധനസഹായ വിതരണം, പരന്പരാഗത മേഖലയായ കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കുള്ള ഓണം തുക വിതരണം തുടങ്ങിയവയ്ക്കുള്ള തുക കണ്ടെത്തേണ്ടതുണ്ട്. സാധാരണ ഇത്തരം മേഖലകളിലെ സഹായവിതരണവുമായി ബന്ധപ്പെട്ടാണ് സർക്കാരുകൾ വിയർക്കുക. ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ ഉത്സവബത്തയും നൽകേണ്ടതുണ്ട്.
ഓണം വിപണയിലെ ഇടപെടലിനായി സപ്ലൈകോയ്ക്ക് നേരത്തെ തന്നെ തുക അനുവദിച്ചിരുന്നു. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കുള്ള സൗജന്യ കിറ്റ് വിതരണവും തുടങ്ങിയിരുന്നു. പട്ടിക വർഗ വിഭാഗങ്ങൾക്ക് കഴിഞ്ഞ ഏതാനും വർഷമായി നൽകിവരുന്ന ഓണസമ്മാനം ഇത്തവണ പ്രഖ്യാപിച്ചില്ലെന്ന പരാതിയുണ്ട്. ഓണം വാരാഘോഷത്തിനും കലാപരിപാടികൾക്കുള്ള ചെലവുമുണ്ട്.
ഓണച്ചെലവുകൾക്കായി 2200 കോടി രൂപ കടമെടുക്കും. നാളെ ഇതു സംബന്ധിച്ച നടപടി മുംബൈ റിസർവ് ബാങ്കിൽ നടക്കും. സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധിക്കൊപ്പം പണം കണ്ടെത്താനുള്ള നടപടികളും മുൻകൂട്ടി തുടങ്ങിയിരുന്നു. ട്രഷറിയിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കൂടുതൽ സ്ഥിരനിക്ഷേപം സ്വീകരിച്ചതും ഓണക്കാലത്തെ പണം കണ്ടെത്താനുള്ള മാർഗങ്ങളുടെ ഭാഗമായിട്ടായിരുന്നു. പോലീസിനെ ഉപയോഗിച്ച് പാർക്കിംഗിന് ഉൾപ്പെടെ വ്യാപകമായി പിഴ ഈടാക്കിയതും പണം കണ്ടെത്താനുള്ള സർക്കാർ നടപടികളുടെ ഭാഗമാണെന്ന വിമർശനവും ഉയർന്നിരുന്നു.
ഓണവിപണിയിലേക്ക് വിവിധ വിഭാഗങ്ങളിൽനിന്നുള്ള പണം ഒഴുകിയെത്തുന്പോൾ ജിഎസ്ടി ഇനത്തിൽ വലിയ തുക അടുത്ത മാസങ്ങളിലായി സർക്കാരിലേക്ക് എത്തുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. എന്നാൽ, ഓണക്കാല ചെലവുകൾ നേരിടാൻ ആവശ്യമായ തുക ട്രഷറിയിൽ കരുതലുണ്ടെന്നാണ് ധനവകുപ്പ് അധികൃതർ പറയുന്നത്.